സമൂഹമാധ്യമങ്ങളില്‍ വൈറലായി ‘ബസൂക്ക’യുടെ സെറ്റില്‍ വച്ചുളള അബിന്‍ ബിനോയുടെ പിറന്നാള്‍ ആഘോഷം. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു അബിന്‍ കേക്കു മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് മുറിക്കുമ്പോൾ അബിനെ ചേർത്തുപിടിക്കുന്ന മമ്മൂട്ടിയെയും വിഡിയോയിൽ കാണാം. മമ്മൂട്ടി തന്നെ കേക്ക് എടുത്ത് അബിന്‍റെ വായില്‍ വച്ചു കൊടുക്കുന്നുമുണ്ട്. ‘ജീവിതത്തിന് യഥാർഥ അര്‍ത്ഥം തോന്നിയ നിമിഷം’ എന്ന അടിക്കുറിപ്പോടെ അബിന്‍ തന്നെയാണ് വിഡിയോ പങ്കുവച്ചത്.

 

‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായ താരമാണ് ‘നത്ത്’ എന്നറിയപ്പെടുന്ന അബിന്‍ ബിനോ. പിന്നാലെ താരം ബിഗ് സ്ക്രീനിലേക്ക് എത്തുകയായിരുന്നു. രോമാഞ്ചം, സാറാസ് എന്നീ സിനിമകളിൽ അബിൻ അഭിനയിച്ചിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിന് ‘ബസൂക്ക’ ടീമിനും അബിന്‍ നന്ദി പറയുന്നുണ്ട്. നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബസൂക്ക’.

 

Abin Bino's Birthday celebration with Mammootty