TAGS

  • ബിഎംഡബ്ല്യു 740 ഐ ഗ്യാരേജിലെത്തിച്ച് നിവിൻ പോളി.
  • വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 1.7 കോടി രൂപ
  • ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ്

ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ ഗ്യാരേജിലെത്തിച്ച് പ്രിയതാരം നിവിൻ പോളി. കൊച്ചിയിലെ ബി.എം.ഡബ്ല്യു വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫിറ്റില്‍ നിന്നാണ് അദ്ദേഹം ഈ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുന്നത്. സെവന്‍ സീരീസിന്റെ 2023 പതിപ്പായ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില  1.7 കോടി രൂപയാണ്. സെവന്‍ സീരീസിന്റെ മുന്‍ മോഡലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായാ ലുക്കിലാണ് 2023 സെവന്‍ സീരീസ് എത്തിയിട്ടുള്ളത്. ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തിയത്. 

നേര്‍ത്ത എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പാണ് പിന്‍ഭാഗത്തെ പുതുമ. മൂന്നു ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. വേഗം നൂറുകടക്കാൻ വെറും 5.4 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത. ഫഹദ് നസ്രിയ ദമ്പതിമാര്‍, ആസിഫ് അലി, അനുപ് മേനോന്‍ തുടങ്ങിയ താരങ്ങളും അടുത്തിടെ സെവന്‍ സീരീസ് സ്വന്തമാക്കിയിരുന്നു.

Nivin Pauly bought new BMW Car