സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശരിയല്ലെന്ന് സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍. അവാര്‍ഡുകള്‍ മുഖംനോക്കാതെവേണം നിര്‍ണയിക്കാന്‍. തനിക്കെതിരെ ഒരുലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകാരണം അവസരങ്ങള്‍ കിട്ടാതെ പോയിട്ടുണ്ടെന്നും കേസരി സ്മാരക ജേണര്‍ലിസ്റ്റ് ട്രസ്റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു