എം.എസ് ധോണിയുടെ ഉടമസ്ഥയിലുള്ള ധോണി എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയുടെയുണ്ടായ രസകരമായ വിഡിയോ വൈറലാകുന്നു. ചെന്നൈയില്‍ ലെറ്റ്സ് ഗെറ്റ് മാരീഡ് (എല്‍ജിഎം) എന്ന സിനിയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ധോണിയും നടന്‍ യോഗി ബാബുവും തമ്മിലുള്ള വിഡിയോ പുറത്തു വന്നത്. ചടങ്ങിനിടെ കേക്ക് മുറിച്ച് ധോണി സ്വയം കഴിക്കുന്നതാണ് വിഡിയോയില്‍ ഉള്ളത്. തന്റെ വായില്‍ മധുരം വച്ചു തരുമെന്നു പ്രതീക്ഷിച്ച യോഗി ബാബു താരത്തെ നോക്കി ചിരിക്കുന്നതും കാണാം. എന്തായാലും യോഗിയെ നിരാശപ്പെടുത്താതെ ധോണി ഉടന്‍ തന്നെ ഒരു കേക്കിന്റെ കഷ്ണം നടനു നല്‍കുകയും ചെയ്തു.