TAGS

 

നടന്‍ വിജയ് രാഷ്ടീയത്തിലേക്കെന്ന ചര്‍ച്ചകള്‍ക്കിടെ, വിജയിയുടെ മകന്‍ സിനിമയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മകൻ ജേസൺ സഞ്ജയ് ഉടൻ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിർന്ന നടി ദേവയാനിയുടെ മകൾ ഇനിയയാണ് ചിത്രത്തിലെ നായികയായി എത്തുന്നത് എന്നും വിവരങ്ങളുണ്ട്. ഇനിയ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം പ്രശസ്തയാണ്. ‘ദേവയാനിയുടെ ഭർത്താവ് രാജകുമാരൻ സംവിധാനം ചെയ്ത 1999-ൽ പുറത്തിറങ്ങിയ നീ വരുവായ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ജെയ്‌സന്റെ അരങ്ങേറ്റ ചിത്രം. അന്ന് ചിത്രത്തില്‍ അജിത്തിന്‍റെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് ദേവയാനി ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തില്‍ തന്റെ മകളെയും വിജയ്‌യുടെ മകനായ ജെയ്‌സൺ സഞ്ജയിനെയും അഭിനയിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയാണ് സംവിധായകന്‍. ഇനിയ ഇപ്പോള്‍ ബിരുദ പഠനത്തിലാണ്.’– റിപ്പോര്‍ട്ട് പറയുന്നു.  

 

സഞ്ജയ് ഇതിനോടകം ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അച്ഛൻ വിജയ്‌യുടെ തന്നെ പാതയിലാണ് ജെയ്‌സൺ ഏറെക്കാലമായി സഞ്ചരിക്കുന്നത്. സഞ്ജയ് സിനിമാ വ്യവസായത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നുവെന്നും കൂടാതെ ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിലെ മുൻനിര സംവിധായകരിൽ നിന്ന് ഇതിനകം നിരവധി ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നും വിജയ് വെളിപ്പെടുത്തിയിരുന്നു. തന്റെ മകൻ ഇതുവരെ സിനിമാ അരങ്ങേറ്റത്തിന് തയ്യാറായിട്ടില്ലെന്നും വിജയ് അന്ന് കൂട്ടിച്ചേർത്തു. ഈ ചിത്രത്തിലൂടെ ഇളയദളപതിയുടെ മകന്‍റെ സിനിമ അരങ്ങേറ്റം കാത്തിരിക്കുകയാണ് ആരാധകര്‍.

 

 

Thalapathy Vijay's son Jason Sanjay making his debut with popular veteran actress daughter; report