mammanfilmgift

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മാരി സെൽവരാജ് സംവിധാനത്തിലൊരുങ്ങിയ മാമന്നൻ. ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ രണ്ടു ദിവസം മുന്‍പാണ് ചിത്രം തിയേറ്റുകളിലെത്തിയത്. ചിത്രം റിലീസ് ചെയ്തയുടനെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നുണ്ടായത്. ഉദയനിധി സ്റ്റാലിൻ നായകായെത്തുന്ന ചിത്രത്തില്‍ ഇതുവരെ കണ്ട കഥാപാത്രങ്ങളില്‍‍ നിന്ന് വ്യത്യസ്തമായാണ് വടിവേലു എത്തുന്നത്. 

സിനിമ ആരാധകര്‍ ഇരുംകൈയും നീട്ടി സ്വീകരിച്ചതോടെ, സംവിധായകന് വിലപിടിപ്പുള്ള സമ്മാനവുമായി എത്തിയിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍. നീല നിറത്തിലുള്ള മിനി കൂപ്പർ ആണ് മാരി സെൽവരാജിന് ഉദയനിധി സമ്മാനമായി നൽകിയത്. കാർ കൈമാറുന്ന ചിത്രങ്ങള്‍ ഉദയനിധി തന്‍റെ സോഷ്യല്‍മിഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ചിട്ടുണ്ട്.  ചിത്രങ്ങള്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലാണ്. 

മാരി സെൽവരാജിന്റെ മറ്റ് സിനിമകൾപോലെ ജാതിരാഷ്ട്രീയം തന്നെയാണ് ‘മാമന്നനും’ ചർച്ച ചെയ്യുന്നത്. അടിച്ചമർത്തലും സംവരണവും മുതലാളിത്തവും അധര്‍മവും അഹംബോധവുമൊക്കെ  സിനിമയില്‍ പ്രതിഫലിക്കുന്നുണ്ട്. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 10 കോടി രൂപയാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

Actor Udhayanidhi Stalin gifted mini cooper to Mari Selvaraj