തന്റെ സിനിമയുടെ റിലീസ് ദിവസം സ്ത്രീവേഷത്തിൽ തിയറ്ററിലെത്തി കാണികളെ ഞെട്ടിച്ച് സംവിധായകന്‍ രാജസേനന്‍. ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായാണ് രാജസേനന്‍ ഇടപ്പള്ളി വനിതാ തിയറ്ററിലെത്തിയത്. സാരിയുടുത്ത് ആഭരണങ്ങളണിഞ്ഞെത്തിയ സംവിധായകനെ ആളുകള്‍ വളഞ്ഞു. ചിത്രത്തില്‍ രാജസേനന്‍റെ കഥാപാത്രം സ്ത്രീവേഷത്തിലെത്തുന്നുണ്ട്. അതുകൊണ്ടു തന്നെ സിനിമ കാണാനെത്തുന്ന പ്രേക്ഷകര്‍ക്ക് ഒരു സസ്പെന്‍സാണ് ഈ വേഷപ്പകര്‍ച്ചയെന്നും രാജസേനന്‍ പറഞ്ഞു.
ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് രാജസേനൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നത്. ചിത്രത്തിന്റെ തിരക്കഥയും രാജസേനൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സാംലാൽ പി. തോമസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, എഡിറ്റർ വി സാജൻ,സ്ക്രിപ്റ്റ് അസിസ്റ്റന്റ് പാർവതി നായർ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പ്രസാദ് യാദവ്, മേക്കപ്പ് സജി കാട്ടാക്കട, ആർട്ട് സാബു റാം. കോസ്റ്റ്യൂം ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ എസ് എൽ പ്രദീപ്, സ്റ്റിൽസ് കാഞ്ചൻ ടി ആർ, പിആർഓ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് ഐഡന്റ് ടൈറ്റിൽ ലാബ്.