പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്–ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യിലെ പാട്ടെത്തി. ഡാന്‍സ് നമ്പര്‍ തന്നെയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. വിജയ്യും അനിരുദ്ധും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ‘വാത്തി കമിങിന്’ മുകളില്‍ നില്‍ക്കുന്ന പാട്ടാണ് വരുന്നതെന്ന് ഇന്നലെ ആരാധകര്‍ സൈബര്‍ ഇടങ്ങളില്‍ പങ്കിട്ടിരുന്നു.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.അനിരുദ്ധ് സംഗീതം ഒരുക്കുന്നു. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്.