കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധാനരംഗത്തേക്കു ചുവടുവയ്ക്കുന്ന സിനിമ ‘മധുര മനോഹര മോഹം' തീയറ്ററുകളിൽ വിജയകരമായി മുന്നേറുന്നു. സമകാലിക പ്രസക്തിയുള്ള സിനിമ തീയറ്ററുകളിൽ ചിരി പടർത്തുന്നുണ്ട്. സിനിമയ്ക്ക് നൽകിയ പിന്തുണയിൽ സ്റ്റെഫി നന്ദി അറിയിച്ചു.
ജാതീയതക്കെതിരെയുള്ള ഒരു ആക്ഷേപഹാസ്യമാണ് തന്റെ സിനിമയെന്ന് സ്റ്റെഫി സേവ്യർ. ചിരിക്കാണ് സിനിമയിൽ പ്രാധാന്യം നൽകിയതെങ്കിലും തന്റെ രാഷ്ട്രീയം പറയാതെ പറയുന്നുണ്ട്. കോസ്റ്റ്യൂം ഡിസൈനറിൽ നിന്ന് സംവിധായക എന്ന നിലയിലേക്കുള്ള യാത്രയും സ്റ്റെഫി പങ്കുവെച്ചു.
സൈജു കുറുപ്പ്, രജീഷ വിജയൻ,ബിന്ദു പണിക്കർ,അൽത്താഫ്, ഷഫറുദ്ദീൻ,ആർഷ ബൈജു, വിജയ രാഘവൻ, ബിജു സോപാനം, നിരഞ്ജ് മണിയൻപിള്ള രാജു, നീന കുറുപ്പ്, സുനിൽ സുഖദ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ഇതിനോടകം ജനശ്രദ്ധ നേടി.
Steffi Xavier's New Film 'Madhura Manohara Moham' hits theaters successfully