vijay-asuram

‘കാടിരുന്താ എടുത്തിക്കുവാനിങ്ക, രൂപ ഇരുന്താ പുടിക്കുവാനുങ്കെ, ആണാ പഠിപ്പ് മട്ടും ഉങ്കക്കിട്ടൈ നിന്ന് എടുത്തിക്കുവേ മുടിയാത്’ റീല്‍ ലൈഫില്‍ പറഞ്ഞത് ധനുഷാണെങ്കില്‍ റിയല്‍ ലൈഫില്‍ പറഞ്ഞ് കയ്യടി നേടിയത് വിജയ് ആണ്.  എസ്‌എസ്‌സി, എച്ച്‌എസ്‌സി എന്നീ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് വിജയ് ‘അസുരൻ’ ഡയലോഗ് തന്റെ പ്രസംഗത്തിൽ കടമെടുത്തത്. നമ്മുടെ കയ്യിൽ നിന്ന് പണമോ മറ്റുള്ള വിലപിടിപ്പുള്ള വസ്തുക്കളോ ആർക്കും കവർന്നുകൊണ്ടുപോകാൻ സാധിക്കും എന്നാൽ വിദ്യാഭ്യാസം മാത്രം ആർക്കും മോഷ്ടിക്കാൻ സാധ്യമല്ല എന്നർഥം വരുന്ന ഡയലോഗ് ആണ് വേദിയിൽ വിജയ് പറഞ്ഞത്.

 

തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലെ എച്ച്‌എസ്‌സി, എസ്എസ്എൽസി ഗ്രേഡുകളിലെ മികച്ച 3 റാങ്കുകാരെ കണ്ടെത്തി ആദരിക്കുന്ന ചടങ്ങിലാണ് വിജയ് പങ്കെടുത്തത്. വിദ്യാർഥികൾക്ക് സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിജയ് വിതരണം ചെയ്തു.  പൊതുജനങ്ങളെ ശല്യപ്പെടുത്തുന്ന രീതിയിൽ താൻ പങ്കെടുക്കുന്ന ചടങ്ങ് പ്രമോട്ട് ചെയ്യരുത് എന്ന് അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചിരുന്നു.