'ആദിപുരുഷി'ന്റെ പ്രദര്‍ശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്നും ഹിന്ദു ദൈവങ്ങളെയും അവതാരങ്ങളെയും മോശമായി ചിത്രീകരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹിന്ദുസേന പൊതുജന താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. രാവണന്‍, രാമന്‍, സീത, ഹനുമാന്‍ എന്നിവരെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് വാല്‍മീകി രാമായണത്തില്‍ നിന്നും വിഭിന്നമായാണെന്നും ഇത് വിശ്വാസത്തെ തകര്‍ക്കുന്നതാണെന്നും സിനിമയിലൂടെ അപമാനിക്കുകയാണെന്നും ഹിന്ദുസേന ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്ത ഹര്‍ജിയില്‍ പറയുന്നു. 

 

പൊതുജനങ്ങള്‍ക്ക് കാണാന്‍ സഭ്യമായ ചിത്രമല്ല ആദിപുരുഷെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസ് രാമനെയും കൃതി സനന്‍ സീതയെയും അവതരിപ്പിക്കുന്നു. സണ്ണി സിങാണ് ലക്ഷ്മണനായി അഭിനയിച്ചിരിക്കുന്നത്.