പ്രഭാസ് ചിത്രം ആദിപുരുഷ് റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയില്‍ ഉയരുന്നത്. ഇതിന് പിന്നാലെ ആദിപുരുഷിന്‍റെ ഭാഗങ്ങള്‍ തിയറ്ററില്‍ നിന്ന് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ചിത്രത്തെ തേജോവധം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഓള്‍ കേരള പ്രഭാസ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍. തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 

സംഘടന പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം...

 

'ആദിപുരുഷ് സിനിമ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയും സൈബര്‍ മീഡിയകളാലും അതിഭീകരമായ സൈബര്‍ ആക്രമണം നേരിടുകയാണ്. ചിത്രത്തിന്‍റെ ഏതാനും സെക്കന്‍റുകള്‍ വരുന്ന ബാഗം പോലും തിയറ്ററുകളില്‍ നിന്ന് പകര്‍ത്തി അവ സൈബര്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി തേജോവധം ചെയ്യുകയാണ്. സിനിമയെ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യം ഇത്തരക്കാരുടെ പ്രവൃത്തിയില്‍ ഉണ്ട്. ഇത്തരം പ്രവൃത്തനങ്ങളെ ശക്തമായി സംഘടന അപലപിക്കുകയാണ്. ഒരുപാട് പേരുടെ അധ്വാനം ആണ് സിനിമ. നല്ലതാണോ മോശമാണോ എന്നത് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ ബോധപൂര്‍വം ഒരു സിനിമയെ നശിപ്പിക്കുന്നത് അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ല. തിയറ്ററുകളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്നത് കോപ്പിറൈറ്റ് ആക്ട് പ്രകാരം കുറ്റകരമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് എതിരെ സംഘടന നിയമ നടപടികള്‍ സ്വീകരിക്കും.'

 

Kerala Prabhas Fans Club Statement on Adipurush cyber attack