ബിജെപി വിട്ട് സിപിഎമ്മിലേക്കെത്തിയ രാജസേനന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയകളില്‍ ട്രോളുകള്‍ നിറയുന്നു. ‘ഞാനും പിന്നൊരു ഞാനും ’എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് സോഷ്യല്‍മീഡിയ പേജുകളില്‍ ട്രോളുകള്‍ നിറയുന്നത്. വെറുതെയല്ല സിപിഎമ്മിലേക്ക് പോയതെന്നും ബിജെപിയിലാണെങ്കില്‍ സിനിമ ആരും കാണില്ലെന്നും കമന്റുകള്‍ നിറയുന്നു. സിനിമയുടെ പേരുമായി താരതമ്യപ്പെടുത്തി, ഒരു ഞാന്‍ ബിജെപിയിലും പിന്നൊരു ഞാന്‍ സിപിഎമ്മിലും, നാഷനല്‍ അവാര്‍ഡ് കിട്ടില്ലെന്നുറപ്പായപ്പോള്‍ ഒരു സ്റ്റേറ്റ് അവാര്‍ഡ് ഒപ്പിക്കാനുള്ള ശ്രമമാണല്ലേ എന്നും ചോദിക്കുന്നുണ്ട് കമന്റ് ബോക്സില്‍. പൃഥ്വിരാജിന്റെ പേജില്‍ നിന്നും ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ബിജെപി വിട്ട് സിപിഎമ്മില്‍ ചേരുകയാണെന്ന് രാജസേനന്‍ പ്രഖ്യാപിച്ചത്. ബിജെപിയില്‍ ചേര്‍ന്ന ശേഷം സിനിമാസുഹൃത്തുക്കള്‍ പോലും കണ്ടാല്‍ മിണ്ടാതെയായെന്നും കലാകാരന്‍മാരെ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.