നിർമാല്യം എന്ന മലയാളത്തിലെ ക്ലാസിക് സിനിമ ഇറങ്ങിയിട്ട് അൻപത് കൊല്ലം കഴിഞ്ഞു. ക്ഷയിച്ചുവീഴാറായ ഒരമ്പലവും അതിനെ ചുറ്റിപ്പറ്റിക്കഴിയുന്ന കുറേ പാവപ്പെട്ട മനുഷ്യരും ‘നിർമാല്യ’ത്തെ ഒറ്റവാക്കിൽ വേണമെങ്കിൽ ഇങ്ങനെ പറയാം. 1973ൽ എം.ടി.വാസുദേവൻ എഴുതി സംവിധാനം ചെയ്ത ചിത്രം. എം.ടിയുടെ തന്നെ ‘പള്ളിവാളും കാൽച്ചിലമ്പും’ എന്ന ചെറുകഥയെ അവലംബിച്ച ‘നിർമാല്യം’ എം.ടിയുടെ ആദ്യ സംവിധാനസംരംഭം കൂടിയാണ്. ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിന് എം.ടിയെ അർഹനാക്കിയ ‘നിർമാല്യം’ 50വർഷത്തിനിപ്പുറവും സംസാരമാകുന്നത് എന്തുകൊണ്ടായിരിക്കും? വിഡിയോ കാണാം.