മലയാളത്തിന്റെ പ്രിയ കുഞ്ചാക്കോ ബോബന് കൂട്ടായ് ഇനി ലാൻഡ് റോവർ ഡിഫൻഡറും. അൾട്ടിമേറ്റ് എസ്‍യുവി ഡിഫൻഡറിന്റെ ഉയർന്ന വെരിയന്‍റാണ് ചാക്കോച്ചൻ സ്വന്തമാക്കിയത്. കൊച്ചിയിലെ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് ഡിഫൻഡർ എച്ച്എസ്ഇ മോഡൽ വാങ്ങിയത്. മൂന്നു ലീറ്റർ ഡീസൽ എൻജിനാണ് എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത്. 221 കിലോവാട്ട് കരുത്തുള്ള എസ്‍യുവിക്ക് 100 കിലോമീറ്റർ വേഗം 7 സെക്കൻഡ് കൊണ്ട് എത്താന്‍ കഴിയും. വാഹനത്തിന്‍റെ ഉയർന്ന വേഗം 191 കിലോമീറ്ററാണ്. ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
പുതിയ വാഹനം വാങ്ങിയ സന്തോഷം താരം സോഷ്യല്‍ മിഡിയയിലൂടെയാണ് അറിയിച്ചത്. കസ്റ്റമൈസ്ഡ് ഡിഫന്‍ഡര്‍, ബ്ലാക്കി ഡിഫന്‍ഡര്‍ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. വണ്ടിക്കൊപ്പം താരം നില്‍ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി കമന്‍റുകളുമെത്തി.
എസ്‍യുവികളിലെ ഐതിഹാസിക മോഡൽ ഡിഫൻഡർലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ നിര്‍ത്തിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയിൽ വീണ്ടുമെത്തുന്നത്. പഴയ ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമെത്തിയ പുതിയ ഡിഫൻഡറിന് ആരാധകരേറെയാണ്.
Malayalam Actor Kunchacko Boban buys new land rover defender