TAGS

കരിയറിന്റെ തുടക്കത്തില്‍ ഉള്‍വസ്ത്രം കാണിക്കാന്‍ ഒരു ബോളിവുഡ് സംവിധായകന്‍ ആവശ്യപ്പെട്ടതായി പ്രിയങ്ക ചോപ്ര. ഒരു സിനിമയുടെ ചിത്രീകരണത്തിന് ഇടയിലാണ് ഉള്‍വസ്ത്രം കാണണം എന്ന് സംവിധായകന്‍ ആവശ്യപ്പെട്ടതെന്ന് ഒരു രാജ്യാന്തര മാഗസീന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക ചോപ്ര വെളിപ്പെടുത്തുന്നു. 

മനുഷ്യത്വരഹിതമായ നിമിഷം എന്നാണ് ഈ സംഭവത്തെ കുറിച്ച് പ്രിയങ്ക പറയുന്നത്. സംവിധായകന്റെ ഇത്തരമൊരു ആവശ്യത്തെ തുടര്‍ന്ന് ആ സിനിമ തന്നെ താന്‍ ഉപേക്ഷിച്ചതായും പ്രിയങ്ക വെളിപ്പെടുത്തുന്നു. 2002-03ലാണ് സംഭവം. 

എന്റെ വസ്ത്രം അല്‍പ്പം മാറിക്കിടക്കുന്ന രീതിയില്‍ വേണം എന്നാണ് ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ സംവിധായകന്‍ പറഞ്ഞത്. ഇങ്ങനെയല്ല. ഉള്‍വസ്ത്രം കാണണം. അല്ലെങ്കില്‍ മറ്റുള്ളവര്‍ ഈ സിനിമ കാണാന്‍ വരുമോ? എന്റെ സ്റ്റൈലിസ്റ്റിനോടാണ് അയാള്‍ ഇത് പറ‍ഞ്ഞത്. എന്നെ അവര്‍ ഉപയോഗിക്കുകയാണെന്നും എന്റെ കഴിവല്ല അവര്‍ക്ക് ആവശ്യം എന്നും എനിക്ക് തോന്നി. രണ്ട് ദിവസം കൂടി ഞാന്‍ ആ ഷൂട്ടിങ്ങിന്റെ ഭാഗമായി. പിന്നാലെ പിന്മാറി. പ്രിയങ്ക ചോപ്ര പറയുന്നു. 

ഈ സമയം പിതാവ് എനിക്ക് എല്ലാ പിന്തുണയും നല്‍കി. ഈ സിനിമയില്‍ അഭിനയിക്കുന്നതിന് അഡ്വാന്‍സായി നല്‍കിയ തുക മുഴുവന്‍ തിരികെ നല്‍കാം എന്ന് അച്ഛമന്‍ അവരോട് പറഞ്ഞു. അച്ഛന്റെ വാക്കുകള്‍ വലിയ ആശ്വാസമായിരുന്നു. പിന്നീട് ആ സംവിധായകന്റെ മുഖത്ത് നോക്കാന്‍ പോലും ഞാന്‍ ഇഷ്ടപ്പെട്ടിട്ടില്ല എന്നും പ്രിയങ്ക പറയുന്നു.