പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ ട്രെയിലര്‍ എത്തി. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്.  ഓം റൗട്ടാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. ടി സീരിസാണ് ചിത്രത്തിന്‍റെ നിർമാണം. നേരത്തെ റിലീസ് ചെയ്ത ടീസറിനെതിരെ  വൻ വിമർശനങ്ങൾക്കും ട്രോളുകളും ഉയര്‍ന്നിരുന്നു.വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്,3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും