trishajayamravitwitter-19

പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ പ്രമോഷന് േവണ്ടി ട്വിറ്റര്‍ ഹാന്‍ഡിലിന്റെ പേര് മാറ്റിയതോടെ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ തൃഷയുടെയും ജയം രവിയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് 'ബ്ലൂ' ടിക് നഷ്ടം. ഇരുവരും ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരായ കുന്ദവൈ എന്നും അരുണ്‍മൊഴി വര്‍മന്‍ എന്നുമാണ് ട്വിറ്ററില്‍ പേര് മാറ്റിയത്. ഇതോടെ വെരിഫൈഡ് എന്നര്‍ഥമുള്ള നീല ടിക്ക് ട്വിറ്റര്‍ നീക്കം ചെയ്യുകയായിരുന്നു. പിന്നാലെ തൃഷ സ്വന്തം പേരിലേക്ക് തിരിച്ചു വന്നെങ്കിലും വെരിഫൈഡ് ചിഹ്നം ട്വിറ്റര്‍ പുനഃസ്ഥാപിച്ചിട്ടില്ല. 

 

പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗം റിലീസ് ചെയ്തപ്പോഴും താരങ്ങള്‍ ട്വിറ്ററിലെ പേര് മാറ്റിയിരുന്നുവെങ്കിലും 'ബ്ലൂ ടിക്' ട്വിറ്റര്‍ നീക്കം ചെയ്തിരുന്നില്ല. ഏപ്രില്‍ 28നാണ് പൊന്നിയിന്‍ സെല്‍വന്‍ രണ്ടാംഭാഗം തിയറ്ററിലെത്തുക.

 

Did Trisha Krishnan and Jayam Ravi lose their verified mark on Twitter