sn-swamy

നിരവധി സൂപ്പർ ഹിറ്റുകൾക്ക് തിരക്കഥ രചിച്ച എസ്.എൻ. സ്വാമി സംവിധായകനാകുന്നു. 72 ആം വയസിലാണ് അദ്ദേഹം ആദ്യമായി സംവിധായക വേഷമണിയുന്നത്. ചിത്രത്തിന്റെ പൂജ എറണാകുളം ടൗൺ ഹാളിൽ നടന്നു. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ അപര്‍ണ്ണ ദാസാണ് നായിക.

 

സിബിഐ ഡയറികുറിപ്പ്,ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ തുടങ്ങി ഒരു പിടി ഹിറ്റ്‌ ത്രില്ലറുകൾക്ക് ജീവൻ കൊടുത്ത എസ്. എൻ സ്വാമി ഇതാദ്യമായാണ് സംവിധായകന്റെ കുപ്പായമണിയുന്നത്. ചലചിത്ര, സാമൂഹിക, സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത 

ചിത്രത്തിന്റെ പൂജയിൽ ജസ്റ്റീസ് ഗോപിനാഥ് ഭദ്രദീപം തെളിയിച്ചു. സംവിധായകൻ കെ.മധു സ്വിച്ചോണ്‍ കര്‍മ്മവും ജോസ് തോമസ് ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു . സംവിധായകന്‍ ജോഷി ആദ്യ ഷോട്ട് ചിത്രീകരിച്ചു. ഷാജി കൈലാസ്, ബി.ഉണ്ണികൃഷ്ണന്‍, എവര്‍ഷൈന്‍ മണി, സാജു ജോണി, ഹൈബി ഈഡൻ എം. പി, ടി ജെ വിനോദ് എം. എൽ. എ  മേയര്‍. എം. അനില്‍കുമാര്‍, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

ധ്യാന്‍ ശ്രീനിവാസനും അപർണ്ണ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ  രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, ആർദ്രാ, സ്മിനു സിജോ തുടങ്ങിയവരും വേഷമിടുന്നു.ലഷ്മി പാർവ്വതി വിഷന്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ നിർമാണം.