siddiq

"റിസപ്ഷന് ഇവിടെ മമ്മൂക്ക വരുന്നതോ മോഹൻലാൽ വരുന്നതോ ഒന്നും ഇവർക്ക് വിഷയമല്ല. ഫോട്ടോഷൂട്ട്!," ചുറ്റുമുള്ളവരുടെ പൊട്ടിച്ചിരിയിൽ സിദ്ദീഖിന്റെ വാക്കുകൾ മുങ്ങിപ്പോയി. സിദ്ദീഖിന്റെ മകൻ ഷഹീന്റെ വിവാഹസൽക്കാര വിഡിയോയിലാണ് രസകരമായ നിമിഷങ്ങളുള്ളത്. ഷഹീന്റെ ഭാര്യ അമൃതയാണ് വെഡ്ഡിങ് ഹൈലൈറ്റ്സ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

വിവാഹസൽക്കാര വിരുന്നിന് സമയമായിട്ടും ഫോട്ടോഷൂട്ട് തുടർന്ന മകനെയും മരുമകളെയും രസകരമായി ട്രോളുന്ന സിദ്ദീഖിന്റെ കമന്റോടെയാണ് വിവാഹ വിഡിയോ ആരംഭിക്കുന്നത്. വിരുന്നിന് മമ്മൂട്ടി വരുന്നതോ മോഹൻലാൽ വരുന്നതോ അല്ല, ഫോട്ടോഷൂട്ട് കൃത്യമായി നടക്കണം എന്നതു മാത്രമാണ് മക്കളുടെ വിചാരമെന്ന് സിദ്ദീഖ് പറയുന്നു.  'ഫോട്ടോഷൂട്ടിന് ലേറ്റ് ആകും', 'കണ്ടന്റ് ഉണ്ടാകില്ല', എന്നതൊക്കെയാണ് മക്കളുടെ ചിന്ത.

കഴിഞ്ഞ വർഷമാണ് സിദ്ദീഖിന്റെ മകൻ ഷഹീൻ വിവാഹിതനായത്. ഡോക്ടർ അമൃത ദാസിനെയാണ് ഷഹീൻ വിവാഹം ചെയ്തത്. ഇവരുടേത് റജിസ്റ്റർ വിവാഹമായിരുന്നു. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.