ആലപ്പി ഷെരീഫ് രചിച്ച് ഐവി ശശിയുടെ സംവിധാനത്തില്‍ 1978 മാര്‍ച്ചില്‍ പുറത്തിറക്കിയ അവളുടെ രാവുകള്‍ കേരളത്തില്‍ അന്ന് കോളിളക്കമായി. ആദ്യ എ സര്‍ട്ടിഫിക്കറ്റ് സിനിമയെന്ന് കൊട്ടിഘോഷിച്ചു. സീമ അവതരിപ്പിച്ച രാജിയെന്ന വഴിപിഴച്ച പെണ്‍കുട്ടിയുടെ മാദകത്വം ഒരു തലമുറ താലോലിച്ചു. എന്നാല്‍ പുനര്‍വായനകളില്‍ അവളുടെ രാവുകള്‍ തിരിച്ചറിയപ്പെടുകയായിരുന്നു. അതൊരു ഇക്കിളിച്ചിത്രമല്ലാതായി. 45 വര്‍ഷത്തിനിപ്പുറം ശക്തമായി സ്ത്രീപക്ഷ സിനിമയെന്നാണ് അവളുടെ രാവുകള്‍ വാഴ്ത്തപ്പെടുന്നത്. സീമയുടെ ഭാവാഭിനയം ഓരോ കാഴ്ചയിലും പ്രേക്ഷകര്‍ക്ക് അത്ഭുതമായി. പ്രത്യേക വിഡിയോ കാണാം