കവി ഇഞ്ചക്കാട് ബാലചന്ദ്രൻ എഴുതിയ ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?’ എന്ന കവിത ചൊല്ലി പ്രതിഷേധിച്ച് ഗായകരായ സയനോരയും രശ്മി സതീഷും . സയനോരയുടെ ഗിറ്റാറിനൊപ്പമാണ് രശ്മിയുടെ ആലാപനം. ചുറ്റുപാടിനെയും പ്രകൃതിയെയും സംരക്ഷിക്കണമെന്നും സ്വസ്ഥത നിറഞ്ഞ ജീവിതത്തിനായി അവസരമൊരുക്കണമെന്നും സയനോര വിഡിയോക്കൊപ്പം കുറിച്ചു.