ബോളിവുഡ് ബോയ്കോട്ട് ക്യാംപെയ്നുകള്‍ തള്ളി രണ്‍ബീര്‍ കപൂര്‍. ലോക രക്ഷയ്ക്ക് വേണ്ടിയല്ല സിനിമകള്‍ എന്ന് പറഞ്ഞാണ് രണ്‍ബീര്‍ ബോളിവുഡ് ബോയ്കോട്ട് ക്യാംപെയ്നുകള്‍ അടിസ്ഥാന രഹിതമാണെന്ന് അഭിപ്രായപ്പെട്ടത്.
കുറേ നെഗറ്റീവായ കാര്യങ്ങള്‍ കോവിഡിന് ശേഷം പരക്കുന്നുണ്ട്. വിനോദത്തിന് വേണ്ടിയാണ് സിനിമകള്‍. അല്ലാതെ ലോക രക്ഷ മുന്‍പില്‍ കണ്ടല്ല സിനിമ എടുക്കുന്നത്. കുറച്ച് നല്ല സമയം ചിലവഴിക്കാന്‍ വേണ്ടി മാത്രമാണ് ജനങ്ങള്‍ സിനിമ കാണാന്‍ തിയറ്ററുകളില്‍ വരുന്നത്. അവരുടെ ആശങ്കകളും പ്രയാസങ്ങളും കുറച്ച് സമയത്തേക്ക് എങ്കിലും മറക്കാന്‍ വേണ്ടി, രണ്‍ബീര്‍ പറയുന്നു.
പഠാന്റെ വിജയത്തിന്റെ എല്ലാ ക്രഡിറ്റും ഷാരൂഖിനാണെന്നും രണ്‍ബീര്‍ പറഞ്ഞു. പഠാന്റെ വിജയം സിനിമാ വ്യവസായത്തിന് ആവശ്യമായിരുന്നു. പഠാന്റെ വിജയം ഏറെ സന്തോഷിപ്പിക്കുന്നു. സിനിമയ്ക്ക് ഒരുപാട് സംഭാവനകള്‍ ഷാരൂഖ് നല്‍കിയതായും രണ്‍ബീര്‍ പറഞ്ഞു.
Ranbir kapoor about bollywood boycott campaign