will-smith-oscar
 പതിവിന് വിപരീതമായി ഇത്തവണ ഒാസ്കർ അവാർഡ് ചടങ്ങിൽ ക്രൈസിസ് ടീമും. അക്കാദമി ഓഫ് മോഷൻ പിക്ച്ചേർ ആർട്സ് ആൻഡ് സയൻസ് സി.ഇ.ഒ ബില്‍ ക്രാമറാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഇക്കൊല്ലത്തെ ചടങ്ങിനിടെ എന്തെങ്കിലും അത്യാഹിതമുണ്ടായാൽ അതിവേഗം നടപടിയെടുക്കുക എന്ന ലക്ഷ്യമാണ് ക്രൈസിസ് ടീമിന് പിന്നില്‍. കഴിഞ്ഞ വർഷത്തെ ഒാസ്കര്‍ വേദിയിൽ വെച്ച് നടൻ വില്‍ സ്മിത്ത അവതാരകൻ ക്രിസ് റോക്കിനെ മുഖത്ത് തല്ലിയത് വലിയ വാർത്തയായിരുന്നു. പ്രകോപനത്തിന്റെ പുറത്തായിരുന്നു വിൽ സ്മിത്ത് അടിച്ചതെങ്കിലും ഒാസ്കർ സംഘാടകർക്ക് ന്യായീകരിക്കാനാവാത്ത പിഴവായിരുന്നു. അത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ ഇത്തവണ സജ്ജമാണെന്നു ക്രാമർ പറഞ്ഞു. 2022 മാർച്ച് 27 ലെ ഒാസ്കർ ചടങ്ങിനിടെ തന്റെ ഭാര്യയെ കളിയാക്കി എന്നാക്ഷേപിച്ചായിരുന്നു വില്‍ സ്മിത്ത് പ്രതികരിച്ചത്. അലോപേഷ്യ രോഗിയായ സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കെറ്റ് തല ക്ഷൗരം ചെയ്തതിനെക്കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ തമാശ. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സ്മിത്തിന് മികച്ച നടനുള്ള ഒാസ്കറും കിട്ടിയിരുന്നു. ഏപ്രിൽ 1 ന് വിൽ സ്മിത്ത് അക്കാദമി അംഗത്വം രാജി വെച്ചിരുന്നു. പത്ത് വർഷത്തേയ്ക്ക് ഒാസ്കർ ചടങ്ങിന് വിലക്കും വിൽ സ്മിത്തിന് ഏർപ്പെടുത്തി