subaida-20

മൂന്ന് അനാഥകുട്ടികളെ സംരക്ഷിച്ച് വളര്‍ത്തി വലുതാക്കിയ കാളികാവിലെ തെന്നാടന്‍ സുബൈദയുടെ ജീവിതം പറയുകയാണ് 'എന്ന് സ്വന്തം ശ്രീധരന്‍' എന്ന സിനിമ. സിനിമയുടെ ആദ്യ പ്രദര്‍ശനം സുബൈദയുടെ ജന്‍മനാടായ കാളികാവില്‍ നടന്നു. 

 

പറക്കമുറ്റാത്ത പ്രായത്തില്‍ മാതാപിതാക്കളെ നഷ്ടമായ മൂന്ന് പിഞ്ച് ബാല്യങ്ങള്‍. ജീവിതം ചോദ്യചിഹ്നമായി നിന്ന ശ്രീധരന്‍റെ മുന്നിലേക്ക് ഉത്തരമായി അയല്‍വാസി സുബൈദ എത്തി. അവര്‍ മൂന്നുപേരേയും സ്വന്തം മക്കളായി വളര്‍ത്തി, വിദ്യാഭ്യാസം നല്‍കി, വിവാഹം നടത്തി. മാതൃസ്നേഹത്തിന്‍റെ പര്യായമായ സുബൈദയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖ് പറവൂര്‍. സിനിമയുടെ പ്രദര്‍ശനം കാണാന്‍ സുബൈദയുടെ ശ്രീധരനുമെത്തി.

 

രണ്ട് വര്‍ഷം മുന്‍പാണ് സുബൈദ മരിച്ചത്. മുംബൈ സ്വദേശിയായ നിര്‍മല കണ്ണനാണ് സുബൈദയായി അരങ്ങിലെത്തിയത്. ശ്രീധരനായി സച്ചിന്‍ റോയിയും. നിലമ്പൂര്‍ ആയിഷയും പ്രധാന വേഷത്തിലുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട സുബൈദാത്തയുടെ ജീവിതം ബിഗ് സ്ക്രീനില്‍ കണ്ടതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാര്‍.

ennu swantham sreedharan cinema on subaida real story