സ്ഫടികത്തിന്റെ 4K ട്രെയിലർ പുറത്തിറങ്ങി. മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം ഫെബ്രുവരി 9നാണ് റീ-റിലീസ് ചെയ്യുന്നത്. റെയ്ബാൻ ഗ്ലാസ് വെച്ച് ഉടുമുണ്ടും ചുഴറ്റി എത്തിയ ആടുതോമ കീഴടക്കിയത് എണ്ണമറ്റ പ്രേക്ഷക ഹൃയങ്ങളെയായിരുന്നു. എക്കാലത്തെയും എവർഗ്രീൻ ചിത്രം ‘സ്ഫടികം’ വീണ്ടും റിലീസിനെത്തുമ്പോൾ ആവേശത്തിലാണ് ആരാധകർ.
റിലീസിന് മുന്നോടിയായി സിനിമയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ ഹിറ്റ് ഡയലോഗുകളും സീനുകളും കൂട്ടിയിണക്കി 4K യില്‍ ആണ് ട്രെയിലറും റിലീസ് ചെയ്തിരിക്കുന്നത്. ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയുമെല്ലാം വീണ്ടും സ്ക്രീനിലെത്തുമ്പോള്‍ ആവേശത്തിലാണ് പ്രേക്ഷകര്‍.
എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ ചിത്രമാണ് പ്രേക്ഷകർ കാണാന്‍ പോകുന്നതെന്ന് സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു. 1995ലെ ബോക്‌സ് ഓഫീസിൽ എട്ട് കോടിയിലധികം കളക്ഷൻ നേടിയ സ്ഫടികം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു.
mohanlal spadikam re release 4K trailer out