spadikam-02

റെയ്ബാൻ ഗ്ലാസ് വെച്ച് ഉടുമുണ്ടും ചുഴറ്റി എത്തിയ ആടുതോമ കീഴടക്കിയത് എണ്ണമറ്റ പ്രേക്ഷക ഹൃയങ്ങളെയായിരുന്നു. എക്കാലത്തെയും എവർ​ഗ്രീൻ ചിത്രം ‘സ്ഫടികം’ വീണ്ടും റിലീസിനെത്തുമ്പോൾ ആവേശത്തിലാണ് ആരാധകർ. 28 വർഷങ്ങൾക്ക് ശേഷം സിനിമ എത്തുന്നത് 4K ദൃശ്യമികവോടെയാണ്.

 

സിനിമയുടെ വരവറിയിച്ചെത്തിയ മോഷൻ പോസ്റ്ററിനും, ടീസറിനും ക്യാരക്ടർ പോസ്റ്ററുകൾക്കുമുള്ള സ്വീകരണത്തിന് നന്ദിയറിയിച്ച് സംവിധായകന് ഭദ്രൻ തന്നെ രം​ഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സംവിധായകൻ ഫെയ്സ്ബുക് പേജിൽ പങ്കുവെച്ച മറ്റൊരു കുറിപ്പ് വൈറലാകുന്നത്. അദ്ദേഹം പങ്കെടുത്ത ചടങ്ങിൽ ഒരു അധ്യാപിക പറഞ്ഞ വാക്കുകളാണ് പങ്കുവെച്ചിരിക്കുന്നത്. 

 

‘ഇനി ആടുതോമമാർ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ, ചാക്കോ മാഷുമാരുണ്ടാകാതിരിക്കട്ടെ', ഏറെ അർത്ഥവത്തായ വരികളെന്ന് പറഞ്ഞാണ് ഭദ്രൻ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ്. ആടുതോമ അതിലെ ആദ്യ അധ്യായമാണെന്നും കുറിപ്പിൽ പറയുന്നു.

 

ചിത്രം റീ-റിലീസിന് എത്തുമ്പോൾ ചില സർപ്രൈസുകൾ കാത്തിരിപ്പുണ്ടെന്നും പറയുന്നു സംവിധായകൻ. 'ആടുതോമ നേരിട്ട് ബുള്ളറ്റ് ബൈക്കും റെയ്ബാൻ ഗ്ലാസും സമ്മാനിക്കും. അതിനായുള്ള വിവരങ്ങൾ വൈകാതെ അപ്ഡേറ്റ് ചെയ്യം. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് മോഹൻലാൽ നേരിട്ട് ബുള്ളറ്റും റെയ്ബാനും സമ്മാനിക്കു'മെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.

director bhadran shares surprise of spadikam rerelease