സോഷ്യൽമീഡിയയിൽ സജീവമാണ് ഇന്ദ്രജിത്–പൂർണിമ ദമ്പതികളുടെ മകളും ഗായികയുമായ പ്രാർഥന. ഇപ്പോൾ മുടി വെട്ടി പുതിയ സ്റ്റൈലിലുള്ള പ്രാർഥനയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. ‘ഞാനതു ചെയ്തു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒട്ടേറെ പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ‘നീ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. എനിക്കിത് ഒരുപാടിഷ്ടമായി’ എന്നാണ് മകളുടെ ചിത്രം കണ്ട് പൂർണിമ കുറിച്ചത്. നേരത്തേ മുടി കളർ ചെയ്തപ്പോഴും പ്രാർഥനയുടെ ലുക്ക് ചർച്ചയായിരുന്നു. 2018ൽ പുറത്തിറങ്ങിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന പാട്ടിലൂടെയാണ് പ്രാർഥന ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ ആലപിച്ചു. ഇപ്പോൾ ഉപരിപഠനത്തിനായി ലണ്ടനിലാണ്.