ദളപതി വിജയ് ഭാര്യയെ ഡിവോഴ്സ് ചെയ്തെന്നും മലയാളി നടിയുമായി ബന്ധമുണ്ടെന്നും പറഞ്ഞ് താരത്തിന്റെ വിക്കിപീഡിയ പേജിൽ എഡിറ്റിംഗ്. 1999 മുതൽ 2022 വരെ സംഗീത അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു എന്നാണ് രേഖപ്പെടുത്തിയത്. യുവ മലയാളി നടിയുമായുള്ള പ്രണയമാണെന്നും, വിജയ്‌യ്ക്ക് മൂന്നു മക്കളുണ്ടെന്നും  എഡിറ്റ് ചെയ്തു മാറ്റിയിരുന്നു. എന്നാൽ സംഭവം വാർത്തയായതോടെ വിക്കിപീഡിയ തിരിത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ നിന്നുള്ള സംഗീത സ്വർണലിംഗമാണ് വിജയ്‌യുടെ ഭാര്യ. ഇവർക്ക് രണ്ടു മക്കളുമുണ്ട്‌. ഈയിടെ ന്യൂഇയർ ആഘോഷങ്ങൾക്ക് നടൻ ഭാര്യയെ കൂടാതെ എത്തി എന്ന് പലയിടത്തും ചർച്ചാ വിഷയമായിരുന്നു.