കുടുംബത്തിനൊപ്പം പുതുവത്സരം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് ശാലിനി. അജിത്തിനും മക്കൾക്കുമൊപ്പമുള്ള മനോഹര ചിത്രങ്ങളാണ് ആരാധകർക്കായി താരം പങ്കുവച്ചത്. മകൾ അനൗഷ്കയ്ക്കൊപ്പം സ്റ്റൈലിഷ് ലുക്കിലാണ് ശാലിനെയെയും കാണാനാകുക. മകൻ അദ്വൈതിനെയും ചിത്രങ്ങളിൽ കാണാം.

 

അനൗഷ്ക വലിയ കുട്ടിയായെന്നും ശാലിനെയെയും അനൗഷ്കയെയും കണ്ടാൽ സഹോദരിമാരാണെന്നേ തോന്നൂ എന്നും ആരാധകർ പറയുന്നു. ഈ അടുത്താണ് ശാലിനി സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ഇൻസ്റ്റഗ്രാമിൽ തന്റെ പുതിയ അക്കൗണ്ട് തുറന്ന് നടി സജീവമായത്. കുടുംബത്തിന്റെ യാത്രകളുടെയും മറ്റും വിശേഷങ്ങളാണ് ചിത്രങ്ങളിലൂടെ ശാലിനി പങ്കുവയ്ക്കുന്നത്.

 

അജിത്കുമാറിന്റെ ഭാര്യയായ ശേഷം സിനിമാലോകത്തുനിന്ന് ഇടവേളയെടുത്ത നടിയാണ് മലയാളികളുടെ സ്വന്തം ബേബി ശാലിനിയായ ശാലിനി അജിത്കുമാർ. പിന്നീട് രണ്ടു മക്കളുടെ അമ്മയായി, കുടുംബിനിയുടെ റോളിലേക്ക് പ്രവേശിച്ച ശാലിനി സിനിമാ തിരക്കുകളിൽ നിന്നൊക്കെ മാറി നിന്നു. മാത്രമല്ല പൊതുവേദികളിലോ സിനിമയിലെ ഗ്ലാമർ പരിപാടികളിലോ ഒന്നും ശാലിനിയെ കണ്ടിരുന്നില്ല. ശാലിനി തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി എത്തുമ്പോൾ അജിത് ആരാധകരും സന്തോഷത്തിലാണ്.

 

Shalini shares family photos