ഷാറൂഖ് ഖാന്‍–ദീപിക പദുക്കോണ്‍ ചിത്രം ‘പത്താന്റെ’ OTT അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. ആഗോള അവകാശം 100കോടി രൂപയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്. 250കോടിരൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.
ജനുവരി 25ന് പുറത്തിറങ്ങുന്ന ചിത്രം OTTയില്‍ മാര്‍ച്ച് അവസാന വാരമോ ഏപ്രില്‍ ആദ്യമോ എത്തും. 2018ല്‍ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം തിയറ്റര്‍ റിലീസിനൊരുങ്ങുന്ന ഷാറൂഖ് ചിത്രമാണ് പത്താന്‍. ചിത്രത്തിലെ ഒരു പാട്ട് സീനില്‍ നായിക ഉപയോഗിച്ച വസത്രത്തിന്റെ നിറത്തെച്ചൊല്ലി വന്‍വിവാദം ഉയര്‍ന്നിരുന്നു.
ബേഷരം രംഗ് എന്ന് തുടങ്ങുന്ന ഗാനവും ജൂമേ ജോ പത്താന്‍ എന്ന് തുടങ്ങുന്ന ഗാനവും കോടിക്കണക്കിന് ആരാധകരാണ് കണ്ടത്. 2020ല്‍ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് മൂലം ഇടയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. മൂംബൈ,ദുബായ്, സ്പെയിന്‍,ഇറ്റലി, ഫ്രാന്‍സ്,റഷ്യ, തുര്‍ക്കി എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആദിത്യ ചോപ്ര നിര്‍മിക്കുന്ന ചിത്രം സിദ്ധാര്‍ഥ് ആനന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഖത്തര്‍ ലോകകപ്പ് ട്രോഫി അനാവരണത്തിലും ലോകകപ്പ് ഫൈനല്‍ ദിനത്തിലെ ടെലിവിഷന്‍ ചാറ്റിലും പങ്കെടുത്ത ദീപിക പദുക്കോണും ഷാറൂഖ് ഖാനും ലോകവേദിയില്‍ തന്നെ ‘പത്താന്റെ’ പ്രചാരകരായി. ഷാറൂഖിനും ദീപികയ്ക്കും ഒപ്പം ജോണ്‍ എബ്രഹാമും പ്രധാനവേഷത്തിലെത്തുന്നു.