ക്രിസ്മസ് റിലീസായി തീയറ്ററുകളിൽ എത്തുന്ന ഷാഫി സംവിധാനം ചെയ്യുന്ന 'ആനന്ദം പരമാനന്ദം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സ്, ഷറഫുദ്ദീന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ് ദിവാകര കുറുപ്പായും ഷറഫുദ്ദീന് ഗിരീഷ് പി.പിയുമായി എത്തുന്ന ചിത്രത്തില്‍ അനഘ നാരായണനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എം. സിന്ധുരാജാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് സപ്ത തരംഗ് ക്രിയേഷൻസാണ്.