kasmir-files

53ാ മത് രാ‍‍ജ്യാന്തര ചലചിത്ര മേളയിൽ വിവേക് അഗ്നിഹോത്രിയുടെ 'ദ് കശ്മീർ ഫയൽസ്' സിനിമ ഉൾപ്പെടുത്തിയതിനെതിരെ ജൂറി അധ്യക്ഷനും ഇസ്രയേലി സംവിധായകനുമായ നദാവ് ലാപിഡ് നടത്തിയ പരാമർശത്തെ പിന്തുണച്ച് സഹ ജൂറി അംഗങ്ങള്‍. 'ദ് കശ്മീർ ഫയൽസ്'  ഒരു വൾഗർ പ്രോപഗണ്ട ചിത്രമാണെന്ന ലാപിഡിൻറെ പ്രസ്താവനയെ ‍ഞങ്ങള്‍ പിന്തുണക്കുന്നു. ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലചിത്രോത്സവത്തിൻറെ മത്സര വിഭാ‍ഗത്തിൽ 'ദ് കശ്മീർ ഫയൽസ്'  അനുചിതമായ ഒരു അപരിഷ്കൃത സിനിമയായി തോന്നി.ഞങ്ങള്‍ അദ്ദേഹത്തിൻറെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു.സഹ ‍ജൂറി അംഗങ്ങളായ ജിങ്കോ ഗോട്ടോ, ഹാവിയർ അംഗുലോ ബാർട്ടുറൻ, പാസ്‌കേൽ ചാവൻസ് എന്നിവർ ‍ട്വിറ്ററിലൂടെ പ്രസ്താവിച്ചു.

അമേരിക്കൻ ചലചിത്ര നിർമാതാവാണ് ജിങ്കോ ഗോട്ടോ. ഫ്രാന്‍സിൽ നിന്നുള്ള ഡോകുമെന്‍ററി നിർമാതാവും ചലചിത്ര നിരൂപകനും മാധ്യമ പ്രവർത്തകനുമാണ് ബാർട്ടുറൻ. ഫ്രാൻസിലെ ഫിലിം എഡിറ്ററാണ് പാസ്‌കേൽ ചാവൻസ്.നദാവ് ലാപി‍ഡിൻറേത് വ്യക്തിപരമായ പരാമര്‍ശമാണെന്ന് ചലചിത്ര നിർമാതാവും ജൂറിയിലെ ഏക  ഇന്ത്യക്കാരനുമായ സുദിപ്തോ സെൻ നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ നദാവ് ലാപി‍ഡ് നടത്തിയത് വ്യക്തിപരമായ പരാമർശമല്ലെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന മറ്റു ജൂറിമാരുടെ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത്.1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പലായനവും ആസ്പദമാക്കി നിര്‍മിച്ച ചിത്രമാണ് 'ദ് കശ്മീർ ഫയൽസ്'.

 

Kashmir Files row: Nadav Lapid’s fellow foreign jury members support his stance