അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്റെ വേറിട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ് എന്ന ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അറിയിച്ച് വിനീത് ശ്രീനിവാസൻ. സിനിമയുടെ വിജയത്തിന്റെ ഭാഗമായി പ്രേക്ഷകര്‍ക്ക് നന്ദി പറയാൻ ഇൻസ്റ്റാഗ്രാമില്‍ ലൈവായി എത്തിയപ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ വ്യക്തമാക്കിയത്. രണ്ടാം ഭാഗത്തിന്റെ ഐഡിയ സംവിധായകൻ അഭി എന്നോട് പറഞ്ഞപ്പോള്‍ അതില്‍ ഒരു കൗതുകം തോന്നി. ഞങ്ങള്‍ അത് വര്‍ക്ക് ചെയ്യുകയാണ്. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്' രണ്ടാം ഭാഗം 2024ലായിരിക്കും നടക്കുക എന്നും  വിനീത് ശ്രീനിവാസൻ പറഞ്ഞു. 

 

നവംബര്‍ 11 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം  ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് നിർമിച്ചിരിക്കുന്നത്. 

 

നേരത്തെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പോസ്റ്റുമായി എത്തിയിരുന്നു. 'ഞങ്ങളുടെ ഡാര്‍ക്ക് പടത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഡാര്‍ക്ക് മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി' എന്നാണ് വിനീത് ശ്രീനിവാസന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

 

Mukundan Unni second part will happen in 2024- Vineeth Sreenivasan