മലയാളസിനിമയിലെ മഹാനടനായിരുന്ന കൊട്ടാരക്കര ശ്രീധരൻനായരുടെ ഒാര്‍മ നിലനിര്‍ത്താന്‍‌ ജന്മനാട്ടില്‍ ശില്‍പമൊരുങ്ങി. കൊല്ലം കുന്നിക്കോട് സ്വദേശി ബിജു ചക്കുവരയ്ക്കലാണ് ശില്‍പി. 

 

ചെമ്പന്‍കുഞ്ഞിനെയും കുഞ്ഞാലിമരയ്ക്കാരെയുമെല്ലാം വെളളിത്തിരയില്‍ അനശ്വരമാക്കിയ അതുല്യപ്രതിഭ. 36 വര്‍ഷം മുന്‍പ് മണ്‍മറഞ്ഞ കൊട്ടാരക്കര ശ്രീധരന്‍നായര്‍. ആദ്യമായിട്ടാണ് കൊട്ടാരക്കര ശ്രീധരൻനായര്‍ക്ക് ജന്മനാട്ടില്‍‌ ശില്‍പമൊരുങ്ങിയത്.

 

കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ മൂന്നുവിളക്കിന് സമീപമുളള സ്ഥലത്ത് സ്ഥാപിക്കാനാണ് ശില്‍പം. ജനശ്രദ്ധ പിടിച്ചുപറ്റിയ നിരവധി ശില്പങ്ങൾ നിര്‍മിച്ച കുന്നിക്കോട് സ്വദേശി ബിജു ചക്കുവരയ്ക്കലാണ് ശ്രീധരൻനായരുടെ ശില്‍പം നിര്‍മിച്ചത്. നന്ദികേശശില്പം, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ തുടങ്ങി നിരവധി ശില്‍പങ്ങള്‍ ബിജുവിന്റെ കരവിരുതില്‍ കാഴ്ചയായിട്ടുണ്ട്.