നടി തെസ്നി ഖാൻ ഇനി സംവിധായിക. ഇസ്തിരി എന്ന് പേരിട്ട ചിത്രം യൂട്യൂബിലൂടെയാണ് പ്രേക്ഷകരിൽ എത്തുന്നത്. . വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് നല്‍കുന്ന മുത്തുമണി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം.
തന്റെ അനുജത്തിക്കും ഇളയ സഹോദരനും വേണ്ടി ജീവിക്കുന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിൽ നിന്ന് ട്വിസ്റ്റോടെയാണ് ക്ലൈമാക്‌സ്. അഭിനയത്തിൽ വർഷങ്ങളുടെ പരിചയമുണ്ട്. പക്ഷെ സംവിധാനം ടെന്‍ഷനുള്ള ജോലിയാണെന്ന് പറയുന്നു തെസ്നി ഖാൻ. മോഡലിംഗ് രംഗത്ത് സജീവമായ സന്ധ്യ അയ്യരാണ് മുത്തുമണിയെ അവതരിപ്പിക്കുന്നത്. പത്ത് മിനിറ്റുകൊണ്ട് ജീവിതം പറയുന്ന ചിത്രം. ഏറെയും പുതുമുഖങ്ങളെ അണിനിരത്തിയാണ് തെസ്നി ചിത്രം ഒരുക്കിയത്.
he film directed by actress Tesni Khan is releasing