TAGS

പ്രശസ്ത തമിഴ് നടി പോളിൻ ജെസിക്കയെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.  ആന്ധ്ര സ്വദേശിയായ ജെസിക്കയെ വിരുഗംമ്പാക്കം മല്ലിക അവന്യുവിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ദീപ എന്ന പേരിലാണ് ജസിക്ക അറിയപ്പെട്ടത്. അടുത്തിടെ പുറത്തിറങ്ങിയ വയ്ദ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദീപ നിരവധി സിനിമകളുടെയും സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്.  നടി മരിച്ച വിവരം അടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്നവരാണ് കോയംമ്പേട് പൊലിസിൽ വിവരമറിയിച്ചത്. കിൽപോക്ക് ഗവൺമെന്റ് ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം മൃതദേഹം ആന്ധ്രപ്രദേശിലേക്ക് അയച്ചു.