samanthawb

TAGS

ഗുരുതരമായ ചർമരോഗങ്ങൾ അലട്ടിയതിനെത്തുടർന്ന് നടി സമാന്ത യുഎസിലേക്കു പോകുന്നുവെന്ന് റിപ്പോർട്ട്. സൂര്യപ്രകാശം ഏൽക്കുന്നതു മൂലമുള്ള അലർജിയാണ് നടിയെ അലട്ടുന്നതെന്നാണ് റിപ്പോർട്ട്. ഡോക്ടർമാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഷൂട്ടിങ് തുടങ്ങിയ പല സിനിമകളും നീട്ടിവയ്ക്കുകയും ചെയ്തു.

രണ്ട് ആഴ്ചയായി സമൂഹമാധ്യമങ്ങളിലും നടി സജീവമല്ല. ചികിത്സ കഴിഞ്ഞ് എപ്പോഴാണ് തിരിച്ചെത്തുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സമാന്തയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഓഗസ്റ്റി്ൽ റിലീസ് ചെയ്യേണ്ടിയിരുന്ന സമാന്തയുടെ ആക്‌ഷൻ ത്രില്ലർ യശോദയുടെ റിലീസ് നിർമാതാക്കൾ നീട്ടിവച്ചിരുന്നു. പ്രമോഷൻ പരിപാടികളിൽ നടിക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് ഇതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മലയാള നടൻ ദേവ് മോഹൻ അഭിനയിക്കുന്ന ശാകുന്തളം ആണ് സമാന്തയുടെ മറ്റൊരു പ്രോജക്ട്. ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങിയ സിനിമയും ഇപ്പോൾ പാതിയിൽ നിലച്ച അവസ്ഥയാണ്.