സൂപ്പർസ്റ്റാർ രജനികാന്തിന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി. സംവിധായികയും സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഇളയമകളുമായ സൗന്ദര്യയാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. വീർ രജനികാന്ത് എന്നാണ് കുഞ്ഞിനു പേരു നൽകിയിരിക്കുന്നത്.ഗര്‍ഭകാലത്തെ ചിത്രങ്ങൾ പങ്കുവച്ച് സൗന്ദര്യ തന്നെയാണ് സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. 

സൗന്ദര്യയുടെ മൂത്തമകൻ വേദിനെയും ഭർത്താവ് വിശാഖനെയും ചിത്രങ്ങളിൽ കാണാം. “ദൈവത്തിന്റെ സമൃദ്ധമായ കൃപയോടും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തോടും കൂടി, വേദിന്റെ ചെറിയ സഹോദരൻ വീർ രജനീകാന്ത് വണങ്ങാമുടിയെ സ്വാഗതം ചെയ്യുന്നതിൽ വിശാഗനും വേദും ഞാനും അഭിമാനിക്കുന്നു.”–സൗന്ദര്യ കുറിച്ചു. സൗന്ദര്യ രജനികാന്തും വിശാഖനും 2019ലാണ് വിവാഹിതരായത്.