മകള്‍ അലംകൃതയുടെ എട്ടാം പിറന്നാള്‍ ആഘോഷിച്ച് പൃഥ്വിരാജും സുപ്രിയയും. മകളുടെ പുതിയ ചിത്രവും പിറന്നാള്‍ ആശംസയും പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. നീ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കുമെന്നും ലോകത്തെ സ്‌നേഹിക്കുന്നവളായി നീ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും കുറിപ്പിൽ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ്
ദാദയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്റെ 8-ാം വര്‍ഷത്തിലേക്ക്, മമ്മയുടെയും ദാദയുടെയും എക്കാലത്തെയും സൂര്യപ്രകാശം! അന്വേഷണാത്മകവും സാഹസികതയും ലോകത്തെ സ്‌നേഹിക്കുന്നവളായി നീ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു! നീ ഒരു ചെറിയ മനുഷ്യനായി മാറിയതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.നീ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കും. എട്ടാം പിറന്നാള്‍ ആശംസകള്‍ ഒപ്പം അല്ലിയുടെയും സുപ്രിയയുടെയും എന്റെയും എല്ലാവരുടെയും ഓണാശംസകള്‍'-പൃഥ്വിരാജ് കുറിച്ചു.