ntikkakkakkoru-premandaarnnu

TAGS

ഭാവനയും ഷറഫുദ്ദീനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. നിറചിരിയോടെയിരിക്കുന്ന ഭാവനയും ഷറഫുദ്ദീനുമാണ് പോസ്റ്ററിലുള്ളത്. പുറത്തുവിട്ട് ചുരുക്കം മണിക്കൂറുകൾക്കകം തന്നെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ദുൽഖർ സൽമാൻ, നിവിൻ പോളി, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

 

നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫിന്റെ സംവിധാനത്തിലാണ് സിനിമയൊരുങ്ങുന്നത്. ബോൺഹോമി എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ റെനീഷ് അബ്ദുൾഖാദറും രാജേഷ് കൃഷ്ണയുമാണ് ചിത്രം നിർമ്മിക്കുന്നത്. അഞ്ചു വർഷത്തിനു ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫാണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിക്കുന്നത്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. അനാർക്കലി നാസർ, അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.