നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹനിശ്ചയത്തിന് അനാർക്കലിയിൽ തിളങ്ങി നടി കല്യാണി പ്രിയദർശൻ. ഫ്ലോറൽ ഡിസൈനുകളും മിറർ വർക്കുകളുമുള്ള പേസ്റ്റല്‍ അനാർക്കലി സെറ്റ് ആണ് കല്യാണി ധരിച്ചത്. ഡിസൈനർ അർച്ചന ജാജുവിന്റെ കലക്‌ഷനിൽ നിന്നുള്ള ഈ അനാർക്കലിക്ക് 1.49 ലക്ഷം രൂപ വിലയുണ്ട്.‘‘കഴിഞ്ഞ മാസത്തെ എന്റെ വർണാഭമായ വസ്ത്രങ്ങൾ കണ്ടു ഭയന്നിട്ടാകുമെന്ന് തോന്നുന്നു, ഈ ചടങ്ങിൽ ‘ലൈറ്റ് പാസ്റ്റൽ എത്‌നിക്’ ധരിക്കാൻ എനിക്ക് കർശനമായ നിർദ്ദേശം ലഭിച്ചു’’– എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കല്യാണി കുറിച്ചത്.
ഞായറാഴ്ചയായിരുന്നു വിശാഖിന്റെ വിവാഹനിശ്ചയം. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു.സുചിത്ര മോഹൻലാൽ, പ്രിയദർശൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻപിള്ള രാജു, പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, പ്രണവ് മോഹൻലാൽ, അജു വർഗീസ്, , നൂറിൻ ഷെരീഫ്, അഹാന കൃഷ്ണ തുടങ്ങി സിനിമ, രാഷ്ട്രീയ മേഖലകളിലെ സുഹൃത്തുക്കൾ, ബിസിനസ് പ്രമുഖർ എന്നിവരടക്കം ഒട്ടേറെപേർ ചടങ്ങിൽ പങ്കെടുത്തു.മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്.
ലവ് ആക്‌ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുക്കൊണ്ട് നിർമാണരംഗത്തേക്ക് കടന്നുവന്ന വിശാഖ് സുബ്രഹ്മണ്യം, വിനീത് ശ്രീനിവാസൻ–പ്രണവ് മോഹൻലാൽ ചിത്രമായ ‘ഹൃദയ’ത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നൽകുകയും ചെയ്‌തു. തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ്. മുരുഗന്റെയും സുജ മുരുഗന്റെയും മകനാണ്. തിരുവനന്തപുരത്തു ബ്ലെൻഡ് റെസ്റ്റോബാർ നടത്തുകയാണ് വധു അദ്വൈത ശ്രീകാന്ത്.