രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു.  ദേവിശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. യു വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ്. എന്നാല്‍ ഈ പ്രോജക്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. 

രണ്ട് വര്‍ഷം മുന്‍പ് ചിത്രീകരണം നടക്കേണ്ട പ്രൊജക്റ്റ് ആയിരുന്നു ഇത്. എന്നാല്‍ രജനിയുടെ ഡേറ്റ് ലഭിച്ചതോടെ ശിവ അണ്ണാത്തെയുടെ ജോലികളിലേക്ക് കടക്കുകയായിരുന്നു. ഇതിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം സൂര്യ ബാലയുടെ വണങ്കാന്‍ പൂര്‍ത്തിയാക്കും. 2023 തുടക്കത്തില്‍ സൂരറൈ പോട്രിനു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ ഭാഗമാവും.