സോളമന്റെ തേനീച്ചകൾ വെള്ളിത്തിരയില്‍ എത്തിയപ്പോൾ നാലുവർഷത്തെ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ദര്‍ശന, വിന്‍സി അലോഷ്യസ്, ശംഭു, ആഡീസ് അക്കര എന്നിവർ. മഴവില്‍ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന നായിക നായകനിലെ ജേതാക്കളായിരുന്നു ഇവർ. ആദ്യ ഷോ കാണാൻ ചിത്രത്തിന്റെ സംവിധായകൻ ലാൽ ജോസും ഇവർക്കൊപ്പമുണ്ടായിരുന്നു.
വലിയ യാത്രയുടെ ചെറിയ തുടക്കമെന്നാണ് ചിത്രത്തെക്കുറിച്ചുള്ള താരങ്ങളുടെ പ്രതീക്ഷ. അഭിനയിച്ച ചിത്രം ആദ്യമായി തീയേറ്ററിൽ എത്തുന്നതിന്റെ ത്രില്ലിലായിരുന്നു താരങ്ങൾ
കൊച്ചി ഇടപ്പള്ളി വനിത തീയേറ്ററിലാണ് സംവിധായകൻ ലാൽ ജോസിനൊപ്പം താരങ്ങളും അണിയറപ്രവർത്തകരും ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാനെത്തിയത്. പി.ജി.പ്രഗീഷന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.