simbu

TAGS

തമിഴ് താരം സിമ്പു വിവാഹിതനാകുന്നു. സിമ്പുവിന്റെ അച്ഛൻ ടി. രാജേന്ദറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സംവിധായകനും നിർമാതാവുമായ അദ്ദേഹം അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയപ്പോഴാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. 

 

‘സിമ്പു ഉടൻ വിവാഹിതനാകും. ഞാൻ എല്ലാ ദൈവങ്ങളോടും അതിനായി പ്രാർഥിക്കുന്നുണ്ട്. ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും. സിമ്പു അതിഥി വേഷത്തിലെത്തുന്ന പുതിയ ചിത്രം മഹ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് അത് വിജയമാകും’-എന്നാണ് രാജേന്ദർ പ്രതികരിച്ചത്.

 

യു.ആർ ജലീൽ സംവിധാനം ചെയ്ത് മതി അഴഗൻ നിർമിക്കുന്ന ചിത്രമാണ് മഹ ചിത്രത്തിൽ ഹൻസികയാണ് നായിക. ഹൻസികയും സിമ്പുവും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞതായും റിപ്പോർട്ടുകളെത്തി. ഈ സാഹചര്യത്തില്‍ മഹയിൽ സിമ്പുവെത്തുമ്പോൾ അതിനെ എങ്ങനെയാണ് കാണുന്നതെന്ന ചോദ്യത്തിന് സിമ്പു എന്റെ ഏറ്റവും നല്ല സുഹൃത്താണെന്നാണ് ഹൻസിക പ്രതികരിച്ചത്.