സവിശേഷമായിരുന്നു പ്രതാപ് പോത്തന്‍ ശരീരഭാഷ. ആ ഭാഷയില്‍ അനിയന്ത്രിതമായി വിശ്വസിച്ചാണ് എഴുപതുകളുടെ ഒടുവിലും എണ്‍പതുകളുടെ ആദ്യപകുതിയിലും ഭരതനും പത്മരാജനും ക്യാമറയിലൂടെ കഥപറഞ്ഞത്. പ്രണയും പ്രതികാരവും തീഷ്ണമായ വര്‍ണങ്ങള്‍ അവര്‍ പറയാന്‍ മുതിര്‍ന്നപ്പോഴൊക്കെ അതിന് മജ്ജയും മാംസവുമായി ഈ നിസ്സഹായനായ പാവം ചെറുപ്പക്കാരനാണ് പ്രധാനമായും ഉണ്ടായിരുന്നത്. അന്നത്തെ സമാന്തര സിനിമയും നിയോ റിയലിസ്റ്റിക് സിനിമയും തൊടാന്‍ മടിച്ചിരുന്ന മനുഷ്യവികാരങ്ങളുടെ ഉള്‍ക്കനങ്ങളിലേക്കും മറുപുറങ്ങളിലേക്കും ആര്‍ജവത്തോടെ ക്യാമറ തിരിച്ചുവച്ച കാലം. ആ കാലത്തെ അഭ്രപാളിയെ പ്രതാപകാലം എന്നു വിളിക്കാം. വിഡിയോ കാണാം.