ar-rahman

TAGS

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളസിനിമയ്ക്കായി സംഗീതം ഒരുക്കി എ.ആര്‍.റഹ്മാന്‍ . ഫഹദ് ഫാസിലും റജീഷ വിജയനും മുഖ്യവേഷത്തിലെത്തുന്ന മലയന്‍കുഞ്ഞിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. 1992ല്‍ മോഹന്‍ലാല്‍ നായകനായ യോദ്ധയ്ക്ക് സംഗീതം നല്‍കിയ ശേഷം ഇതാദ്യമായാണ് മലയാള സിനിമയിലേക്ക് എ.ആര്‍.റഹ്മാന്‍ മടങ്ങിെയത്തുന്നത്. 

 

ചോലപ്പെണ്ണെ എന്ന വിജയ് യേശുദാസ് പാടിയ ഗാനം പുറത്തുവന്ന് ആദ്യ നിമിഷങ്ങളില്‍തന്നെ റഹ്മാന്റെ ഈണം ആസ്വാദകരുടെ മൂളിപ്പാട്ടായി.  കാത്തിരുന്നവര്‍ക്ക് തനത് സംഗീതമൊരുക്കിയാണ് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാന്‍ മലയാള സിനിമയില്‍ തിരിച്ചെത്തുന്നത്. ഫാസില്‍ നിര്‍മാതാവുന്ന ചിത്രം സജിമോന്‍ പ്രഭാകറാണ് സംവിധാനം ചെയ്യുന്നത്. 

 

മഹേഷ് നാരായണന്‍ തിരക്കഥയ്ക്കൊപ്പം ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്. അതിജീവനം പ്രമേയമാക്കി ത്രില്ലര്‍ ഗണത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെതന്നെ പുറത്തുവന്നിരുന്നു. പ്രതിഭ തെളിഞ്ഞ തുടക്കകാലത്തുനിന്ന് തലമുറതാണ്ടി റഹ്മാന്‍ വീണ്ടും മലയാളത്തിേലക്കെത്തുമ്പോള്‍ മലയന്‍കുഞ്ഞിലെ നായകന്‍ ഫഹദ് ഫാസിലാണ്. ട്രാന്‍സിന് ശേഷം ഫഹദ് ഫാസിലിന്റേതായി തിയറ്ററിലെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്. 22ന് ചിത്രം തിയറ്ററിലെത്തും