നെഗറ്റീവ് റോളുകള്‍ തുടര്‍ച്ചയായി ചെയ്താലും രാഹുല്‍ മാധവ് എന്ന നടന്റെ അഭിനയത്തില്‍ പ്രേക്ഷകര്‍ക്ക് മടുപ്പ് തോന്നാറില്ല. അതു തന്നെയാണ് ഈ നടന്റെ വിജയവും. ഏറ്റവും ഒടുവില്‍ കടുവയിലും തരക്കേടില്ലാത്ത നെഗറ്റീവ് റോളില്‍ താരം തിളങ്ങി.
പൃഥ്വിരാജും വിവേക് ഒബ്റോയിയുമായും ഒരുമിച്ച് സ്ക്രീനില്‍. എന്തു തോന്നി ?
ഭാഗ്യമാണ്. അറിയപ്പെടുന്ന ബോളിവുഡ് താരമായിട്ടും എളിമ കാത്തു സൂക്ഷിക്കുന്ന നടന്‍. എല്ലാവരുമായും ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്ന നടനാണ് വിവേക് ഒബ്റോയി.
ബ്രേക്കിനു ശേഷമുള്ള തിരിച്ചുവരവായിരുന്നു ഷാജി കൈലാസിന്. അദ്ദേഹത്തിനു ടെന്‍ഷന്‍ ഉണ്ടായിരുന്നോ ?
ഒരിക്കലുമില്ല. ഷാജി കൈലാസിന്റെ സിനികളൊക്കെ കണ്ടു വളര്‍ന്നയാളാണ് ഞാന്‍. അന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ സംവിധായകന്റെ കൂടെ ഒരു സിനിമ ചെയ്യുമെന്ന്.
കടുവയെക്കുറിച്ചുള്ള സോഷ്യല്‍മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍
ഞാന്‍ സോഷ്യല്‍മീഡിയയില്‍ ഇല്ല. നോക്കാറുമില്ല. എന്നാല്‍ മറ്റുള്ളവര്‍ മുഖേന അറിയാറുണ്ട്. ഏതു കാര്യത്തെക്കുറിച്ചും നെഗറ്റീവും പോസിറ്റീവുമായ കമന്റുകള്‍ വരാറുണ്ട്. അതൊക്കെ സ്വാഭാവികമാണ്. വിഷമം തോന്നാറില്ല. സിനിമാ മേഖലയില്‍ നിലനില്‍ക്കണമെങ്കില്‍ നാണവും മാനവും വീട്ടില്‍ വച്ചിട്ട് വരണം. ഇല്ലെങ്കില്‍ ഈ പണിയ്ക്ക ്ഇറങ്ങരുത്. സോഷ്യല്‍മീഡിയില്‍ വരാത്തതിനു കാരണം തികച്ചു ം വ്യക്തിപരമാണ്. എന്റെ സിനിമകള്‍ കണ്ടിട്ട് വേണം എന്നെ വിലയിരുത്തേണ്ടത്. അല്ലാതെ സമൂഹമാധ്യമങ്ങളിലൂടെയല്ല. എന്നെ കാണണമെങ്കില്‍ തിയറ്ററില്‍ വരണം. ഒരു നടനായിട്ട് അറിയപ്പെടാനാണ് ഇഷ്ടപ്പെടുന്നത്. സെലിബ്രിറ്റിയാകാന്‍ താല്‍പര്യമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും സോഷ്യല്‍മീഡിയയുടെ പ്രാധാന്യം അംഗീകരിക്കുന്നു.
നെഗറ്റീവ് റോളുകളെക്കുറിച്ച്
സിലക്ട് ചെയ്യുന്നതല്ല, യാദൃശ്ചികമായി സംഭവിക്കുന്നതാണ്. കണ്ടുമടുത്ത നെഗറ്റീവ് റോളുകളല്ല ഞാന്‍ ചെയ്യുന്നത്.