ഏറെ ദിവസത്തെ കാത്തിരിപ്പിന് ശേഷം പ്രിയൻ ഓട്ടത്തിലാണ് തിയറ്ററുകളില്‍. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ‘പ്രിയൻ ഓട്ടത്തിലാണ്’ കേരളത്തിലെ 177+ തീയറ്ററുകളിലാണ് പ്രദർശനത്തിനെത്തിയത്. വൻ പ്രതീക്ഷയോടെയാണ് കുടുംബപ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരുന്നത്. C/O സൈറ ബാനുവിന് ശേഷം ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്.
സു സു സുധീ വാല്മീകം, പുണ്യാളൻ അഗർബത്തീസ്, ചതുർമുഖം എന്നീ ജനപ്രിയചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ അഭയകുമാറും, അനിൽ കുര്യനുമാണ് 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് പിന്നിലും. ഈ ചിത്രങ്ങളെല്ലാം വ്യത്യസ്തമായ രീതിയിൽ ജനശ്രദ്ധ നേടിയവയുമാണ്. ചെറിയ നഷ്ടപ്പെടലുകൾ പോലും സഹിക്കാൻ സാധിക്കാത്ത ഒരു സമൂഹത്തിൽ, നഷ്ടങ്ങളിലും സന്തോഷം കണ്ടെത്തുന്ന ചിലരുണ്ട്. അവരിലൊരാളായ പ്രിയദർശന്റെ (പ്രിയനന്റെ )ജീവിതത്തിലെ നിർണ്ണായക ദിവസമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ആ ദിവസം പ്രിയൻ തന്റെ പതിവ് ശീലങ്ങൾ ഉപേക്ഷിക്കുമോ ഇല്ലയോ എന്നുള്ളതാണ് നമുക്ക് അറിയാനുള്ളത്.
കോവിഡ് കാലഘട്ടത്തിന് ശേഷം തീയറ്ററുകളിത്തുന്ന ഒരു സമ്പൂർണ കുടുംബചിത്രമായിട്ടാണ് ‘പ്രിയൻ ഓട്ടത്തിലാണ്’ അറിയപ്പെടുന്നത്. ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ്കെ ടാമംഗലം,ആർ ജെ, കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു താരങ്ങൾ.