TAGS

ആരാധകരുടെ കാത്തിരിപ്പിന് അവസാനം. ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാക്കി കൊറിയൻ  ബാൻഡ് ബിടിഎസ് പുതിയ ആൽബം ‘പ്രൂഫ്’ പുറത്തിറക്കി. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ലോകവേദിയിലേക്കുള്ള ബിടിഎസിന്റെ തിരിച്ചുവരവ് കൂടിയാണിത്. 

ഒരു ഇടവേളയ്ക്കു ശേഷം ആരാധകരുടെ മുന്നിലേക്കെത്തുമ്പോൾ 45 ട്രാക്കുകളുള്ള ആന്തോളജി ആൽബമാണ് ബിടിഎസ് സമ്മാനിക്കുന്നത്. ‘യെറ്റ് ടു കം’ എന്ന പേരിട്ട ലീഡ് ട്രാക്കിനൊപ്പം 2013ൽ ബാൻഡ് അരങ്ങേറിയതു മുതൽ ഇതുവരെയുള്ള സംഗീത കരിയറിലെ മികച്ച ഗാനങ്ങളും റിലീസ് ചെയ്യാതെ പോയ പാട്ടുകളും ഉൾപ്പെടെയാണ് ‘പ്രൂഫ്’ ആന്തോളജി.

ബിടിഎസിന്റെ ലോകമെമ്പാടുമുള്ള ആരാധകർ ഇവരുടെ സ്റ്റേജ് ഷോകളിലേക്കുള്ള തിരിച്ചുവരവിനായി കണ്ണുനട്ടിരിക്കുകയാണ്. ജൂൺ 16 മുതൽ ദക്ഷിണ കൊറിയയിലെ വീക്കെൻഡ് സംഗീതപരിപാടികളിൽ ബിടിഎസ് എത്തുമെന്ന വിവരം കൊറിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.